Monday, February 2, 2009

PART-1


ഒരു മഴയത്ത്


നല്ല മഴയുള്ള ഒരു പകല്‍ അവനും അവളും തിരക്കേറിയ നഗരവീഥിയില്‍ വണ്ടിയിറങ്ങി.
അവരിരുവരും കുറച്ചു ദൂരം നടന്നു.അവള്‍ നഗരത്തില്‍ ആദ്യമാണു.ഒരു കുടയില്‍ മഴ നനയാതിരിക്കാന്‍ ശ്ശ്റെമിച്ചെങ്കിലും മഴമണിമുത്തുകല്‍ അവരെ ഈറനണിയിക്കുക എന്ന
ദൌത്യം ഭംഗിയായി നിര്‍വഹിച്ചുകൊണ്ടേയിരുന്നു.ശക്തിയേറിയ മഴയില്‍ അവരുടെ കാഴ്ചക്ക്
മങ്ങലേറ്റിരുന്നു. കുറച്ചു ദൂരം നടന്നതിനു ശേഷം അവന്‍ പറഞു-"നീ ഇവിടെ നില്ക്ക് ഞന്‍ ഉടന്‍ വരാം.
അവള്‍: "എവിടെ പോകുന്നു"
അവന്‍: "നിനക്ക്....അല്ല നമുക്ക് തലചായ്ക്കാന്‍ ഒരു കൂര വേണ്ടെ. ഒന്നു നോക്കട്ടെ,വളരെ
പെട്ടെന്നായതു കൊണ്ട് ഒന്നും തരപ്പെട്ടില്ല....ഞന്‍ ഉടന്‍ വരാം.

കുടയും തന്ടെ ബാഗും അവളെ എല്പിച്ചു അയാള്‍ റോഡു മുറിച്ചു
കടന്നു.കാഴ്ച മറയുന്ന മഴയില്‍ അയാളുടെ രൂപം അപ്റത്യക്ഷമായി.അവള്‍ കാത്തു നിന്നു.
നിമിഷങള്‍ ഏറെ കഴിഞ്ഞിട്ടും അയള്‍ മടങ്ങി വന്നില്ല.വലിയ മഴത്തുള്ളികള്‍ അപ്പോഴും കുടയില്
തട്ടി ചിതറി വീഴുന്നുന്ടായിരുന്നു.അവളുടെയ് മനസ്സില്‍ സംശയങ്ങളുടെ ചാറ്റല്‍ മഴ പെയ്തു
തുടങ്ങിയിരുന്നു.ജീവതതിന്റ്റെ സങ്കീറ്ണതകളില്‍ ഒറ്റപെട്ടുപോയ തന്നെ അയാളും ഉപേക്ഷിക്കുകയാണോ
....അവള്‍ വല്ലാതെ ഭയന്നു.കാരണം അവളാണു അയാളുടെ യാത്റയില്‍ തന്നെയും ഒപ്പം കൂട്ടണമെന്നു
ആവശ്യപ്പെട്ടത്.

ഒടുവില്‍ മഴ തളര്‍ന്നു. ഇപ്പോള്‍ അവള്‍ക്ക് തനിക്ക് ചുറ്റുമുള്ളതൊക്കെ കാണാം.അപ്പോള്‍
രണ്ടു കന്യാസ്ത്റീകള്‍ തന്റ്റെ അടുത്തെക്ക് വരുന്നതാണു കണ്ടത്.
-"മിസ് ഹിമ അല്ലെയ്."
-"അതെ."
-"ഞങ്ങളോടൊപ്പം വരൂ, കുട്ടിയെ കൂട്ടികൊണ്ടു പോകാനാണു വന്നത്"
-"ഞന്‍ ഒരാളെ കാത്തു നില്ക്കുകയാണ്."
-"ഞങ്ങള്‍ക്കറിയം,പ്റേമിനെയല്ലെ. അദ്ദെഹമാണു കുട്ടിയെ
കൂട്ടികൊണ്ടുപോകാനാവശിയപ്പെട്ടത്."
-"പ്റേം എവിടെ."
-"എല്ലാം പറയാം കുട്ടി ഞങളൊടൊപ്പം വരൂ"

അവള്‍ സംശയങ്ങള്‍ക്ക് വിട പറയാതെ അവരോടൊപ്പം പോയി.
അല്പ്പം അകലെ 'ആശ്റയം' എന്ന ബോര്‍ഡ് വച്ച കെട്ടിടത്തിനു മുന്നിലെത്തി.
കന്യസ്ത്റീകള്‍ അവളെ മദര്‍ സുപ്പീരിയെറിനു മുന്നില്‍ എത്തിച്ചു.

മദര്‍:"മിസ്റ്റര്‍ പ്റേം മടങ്ങി വരുന്നതുവരെ കുട്ടിക്ക് ഇവിടെ
താമസിക്കാം.പ്റേം എല്ലാം പറഞ്ഞിട്ടുണ്ട്. പ്റേം തനിക്കൊരു കത്ത് തന്നിട്ടുണ്ട്."

PART-2

കത്ത് നല്കികൊണ്ട് സിസ്റ്റ്റിനൊട് ഹിമക്കുള്ള മുറി കാണിച്ചു കൊടുക്കാന്‍ മദര്‍
ആവശിയപ്പെട്ടു.തനിക്കു ചുറ്റും എന്തൊക്കെയാണു നടക്കുന്നതെന്നു അവള്ക്ക്‌
മനസ്സിലാകുന്നില്ല.പ്റേം എവിടെയ് പോയെന്നും, തന്നെ എന്തിനാണു ഇവിടെ താമസിക്കാന്‍
ആവശ്യപെട്ടതെന്നും അവള്ക്കു മനസ്സിലായില്ല.അവള്‍ വല്ലാതെ വിഷമിച്ചു.
മുറിയിലെത്തിയ അവള്‍ പ്റേമിന്റെ കത്ത് തുറന്നു വായിച്ചു. അതില്‍ ഇത്ര മാത്റം
കുറിച്ചിരുന്നു
പ്രിയപ്പെട്ട ഹിമക്ക്,
ഞാന്‍ മടങ്ങി വരുന്നതുവരെ ഇവിടെ താമസ്സിക്കുക.നിന്‍റ്റെ
കയ്യിലുള്ള ബാഗില്‍ ഒരു ഡയറിയുണ്ട് അതില്‍ എനിക്ക് പറയാനുള്ളതു കുറിച്ചിട്ടുണ്ട്. ഞാന്‍ മടങ്ങിവരും
അവള്‍ ഡയറിയുടെ താളുകള്‍ മറിച്ചു.ആദ്യ താളില്‍
ഇത്ര മാത്രം-'എന്റ്റെ ഹിമക്ക്'
തുടര്‍ന്നുള്ളതാളുകളില്‍ അയാളുടെ അവള്‍ക്കറിയാത്ത ഇന്നലെകള്‍ കുറിച്ചിരുന്നു.അയാള്‍ അവള്‍ക്കറിയാവുന്ന ഗ്രാമവാസിയായിരുന്നില്ല
നഗരത്തില്‍.ഈ നഗരത്തില്‍ സ്വന്തമായൊരു പേരൊ മെല്‍വിലാസമോ ഇല്ല.
ആര്‍ക്കും അയാളെ പരിചയവുമില്ല. ആകെ ഉള്ളത്‌ ആശ്റയത്തിലെ മദറിനു മാത്റം.
പ്റേം ഈ നഗരത്തില്‍ ആരുമറിയാത്ത 'നിഴല്‍' ആയിരുന്നു,അതായിരുന്നു
പത്രക്കാര്‍ അയള്‍ക്കിട്ട വിളിപ്പേര്.മരണത്തിന്റ്റെ ഇരുണ്ട നിഴലിന്മേല്‍ കയ്യൊപ്പിടാന്‍ നിയോഗങ്ങല്‍ ഏറ്റെടുത്തവന്‍.
ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തിയ
പ്റേം എന്ന യുവാവ് നഗരകാപട്യങ്ങളുടെ ബലിയാടായത് ഉടയോന്‍ രചിച്ച
ജാതകത്തിലെ പിശക്‌.ഒടുവില്‍ തന്നെ ചതിക്കുകയും,പിന്നീട്‌ ഒരാളറിയാതെ
അയാളുടെ ജീവന്‍ കവര്‍ന്നെടുക്കനുളള്‍ വിദ്യ പടിപ്പിച്ച ഗുരുവിന്റ്റെ ചോര ദക്ഷിണ
വച്ച്‌ അയാള്‍ഈ നഗരത്തിന്റ്റെയ് നിഴലായി.ഇവിടെ പീറ്റ്റായും,മുരുകനായും,അലിയായും
പിന്നെയ് നിഴലായും അയാള്‍ സ്വയം പരിചയപെടുത്തി-മരണത്തിന്റെയ് കരാറുകാരനയി.
നിഴലിനപ്പുറം അയാളുടെ മുഖം അന്ധയായ നീതി ദേവതയ്ക്കും കാണാനായില്ല....
മദറിനു മാത്റമാണു അവള്‍ക്കു അറിയാവുന്ന പ്റേമിനെയ് പരിചയമുള്ള്ത്‌.പ്റേം ഇവിടെയ്
എല്ലാ മാസവും ഒരു തുക സംഭാവന നല്കിയിരുന്നു.മദറിനു മുന്നില്‍ പലവട്ടം താന്‍
പാപിയനെന്നു കുറ്റ്സമ്മതം നടതിയിട്ടുണ്ട്.അപ്പൊഴെല്ലം കര്‍ത്താവു നിന്റെയ് പാപങ്ങള്‍ക്ക്
മാപ്പു നല്കുമെന്നു മദര്‍ ആശ്വസിപ്പിക്കുമയിരുന്നത്റെ.
ഡയറിയുടെയ് താളുകള്‍ക്ക് സുപരിചിതയായിരുന്നു ഹിമയെ-
ഗ്രാമത്തില്‍ പ്രേമിന്റ്റെ മാഷിന്റ്റെ മകള്‍.ബാല്യം മുതല്‍ അവന്‍ അവളെ പ്രണയിച്ചിരുന്നു-
തികച്ചും ഏകപക്ഷീയമയി.അയാള്‍ അന്നൊക്കെ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു.
ജീവിതത്തിന്റ്റെ നാള്‍ വഴികളില്‍ അനാധത്വം അവനെ തേടി വന്നപ്പോള്‍
മാഷാണൊപ്പം കൂട്ടികൊണ്ട്‌ പോയത്‌.അന്നുമുതല്‍ മാഷിന്റെ ചെറിയ കുടുബത്തിലെ
അംഗമായി.അമ്മയില്ലാത്ത ഹിമക്കും അവനൊരു കളിക്കൂട്ടുകാരനായി.അയളൊരിക്കലും തന്റെ
പ്രണയം തുറന്നു പറഞ്ഞില്ല.തന്റെ വെളിപെടുത്തലുകള്‍ ഒരു പക്ഷെ മാഷിനെയും
അതുപോലെ ഹിമയേയും വിഷമിപ്പിക്കുമെന്നു അയള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.ജീവിതത്തിന്റെ
കൊടുങ്കാറ്റില്‍ പെട്ടുപോകാമായിരുന്ന തന്നെ കെടാതെ കാത്തത് മാഷാണ്.ആ നന്ദിയും
കടപ്പാടുമാണു അയാളെ നിശബ്ദനാക്കിയത്‌



അവള്‍ തന്റെ ബാല്യകാലത്തെ ഒര്‍മ്മകളിലേക്ക് പോയി.അവളും
അവനെ പ്രണയിച്ചിരുന്നു.പക്ഷേ അവളൂം അതു നിശബ്ദമാക്കി വച്ചു.ഒടുവില്‍ പ്രേം നഗരത്തിലേക്ക്
തിരിക്കും മുന്പു അതു പറയണമെന്നുറച്ച് കാവില്‍ നിന്നും കവലയിലേക്ക് ഓടിപാഞ്ഞെത്തുമ്പോഴേക്കും
പ്രേം യാത്രതിരിച്ചു കഴിഞ്ഞിരുന്നു.ഏറെ നാളുകള്‍ക്കു ശേഷം മാഷിനെ കാണാന്‍ വന്ന
ശിഷ്യനെ അദ്ദേഹത്തിന്റെ ചിതയാണെതിരേറ്റത്.ഒടുവില്‍ ബന്ധുക്കള്‍ വീടും പറമ്പും മരണാനന്തരം
കൈവശപ്പെടുത്തുമ്പോള്‍ അവള്‍ ഒന്നു മാത്രമാണവാനോടു ചോദിച്ചത്‌-"എന്നേയും ഒപ്പം കൂട്ടുമോയെന്ന്‌.
ഒരു പതര്ച്ചയുണ്ടായെങ്കിലും പ്രേം അവളുടെ കൈപിടിച്ചു പുറപ്പെടുകയായിരുന്നു.
പക്ഷേ ഇപ്പോഴും ഒരു ചോദ്യം മാത്രം! അവള്‍ അവളോടു ചോദിച്ചു-പ്രേം എവിടെപ്പോയി എന്ന്‌
അച്ചന്റെ മരണവും പ്രേമിന്റെയ് തിരോധാനവും അവളെ വലിയ ദുഃഖത്തിലാക്കി.അവള്‍ ഉറങ്ങിയില്ല.
അടുത്ത് പ്രഭാതം അവളുടെ ചോദ്യങളുടെ ഉത്തരവുമായി ഉണര്‍ന്നു.'മിസ്റ്റര്‍:നിഴല്‍'
പോലീസിനു മുന്നില്‍ കീഴടങ്ങി എന്ന വാര്‍ത്ത പത്രങ്ങളുടെ തലക്കെട്ടുകളായി.അവളുടെ ദുഃഖം
വര്‍ദ്ധിച്ചു.രണ്ടാഴ്ച്ചക്കുള്ളില്‍ നീതി ദേവതയുടെ അന്തിമ വിധി വന്നു.

മിസ്റ്റര്‍ നിഴലിനു ജീവപരിയന്തം ക്ഠിനതടവ്‌.അയളെ കണാന്‍ അവള്‍കൊതിച്ചിരുന്നു പക്ഷേ വേദനയോടെയ് വേണ്ടെന്നു വച്ചു.പിന്നീടുളള്‍ പന്ത്റണ്ടു കൊല്ലം അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ച്ത് പ്രേമിന്റെ കത്തിലെ വാചകങ്ങളണ്‍
-"ഞാന്‍ മ്ടങ്ങി വരും!"
ദുഃഖത്തിന്റേയും ഏകാന്തതയുടേയും 12 കൊല്ലങ്ങള്‍! ഒരാള്‍ക്ക് കഠിന തടവെങ്കില്‍ മറ്റൊരാള്‍ക്ക് വെറും തടവ്‌.കാലം അതിന്റെ എല്ലാ തീക്ഷണതയൊടും കൂടി കടന്നു പോയി.അങ്ങനെ ശിക്ഷ തീരാന്‍ ഇനി ഒരു രാത്രിയുടെ ദൈര്‍ഖിയം മാത്റം....!.നിലാവില്‍ മുങ്ങിയ രാത്രിയില്‍ പ്രണയ സ്വപ്നങ്ങള്‍ താലോലിച്ച്‌അഴികള്‍ക്കപ്പുറം കാത്തിരുന്നു... അടുത്ത ദിവസം പകല്‍ അവള്‍ ആശ്റയത്തില്‍ നിന്ന്നും വിട പറഞ്ഞിറങ്ങി.മദര്‍ വിലക്കിയെങ്കിലും അവള്‍ അവിടെയ് നിന്നും യാത്റ പറഞ്ഞു.ശിക്ഷ കഴിഞ്ഞ് പ്റേം
ആശ്റയതില്‍ എത്തുബോഴേക്കും അവള്‍ പോയികഴിഞിരുന്നു.
അയാള്‍ ആകെയ് തളര്‍ന്നു പോയി.അപ്പോള്‍ പുറത്ത്‌ നല്ല മഴ പെയ്തു തുടങി.പ്റേം മദറിനോട് യാത്റ പറഞിറങ്ങി.മഴ നനഞു മുന്നോട്ടു നടന്നു-മനസ്സില്‍ ഒരിപടു ചോദിയങള്‍-കഴിഞ്ഞ 12 കൊല്ലത്തെ തടങ്കല്‍ പാളയം
ചോദിച്ചു വാങ്ങിയത്‌ അവള്‍ക്കു വേണ്ടി.അവളുമൊത്ത് ഒരു ജീവിതം തുടങ്ങുബോള്‍ രക്തക്കറയുളള്‍ ഇന്നലെകള്‍ വേട്ടയാടാതിരിക്കാന്‍ വേണ്ടി.....എന്നിട്ടിപ്പോള്‍?.
ലക്ഷിബോധമില്ലാതെ മുന്നോട്ടു നറ്റന്നു.അയാള്‍ മഴയുടെ ലാള്ന്യേറ്റ്, വേദനയോടെ നടക്കുബോള്‍ കുറച്ച്പ്പുറത്തായി ഒരു യുവതി കുടചൂടി നില്ക്കുന്നു.അതവളായിരുന്നു.
-12 വര്‍ഷങള്‍ക്കു മുബ്‌ താന്‍ അവളെ എവിടെയ് നിറുത്തിയോ അവിടെ!
അവര്‍ തമ്മില്‍ കണ്ടു 12 വര്‍ഷങ്ങള്‍ക്കു ശേഷം.
അവള്‍ കിര്‍വിച്ചു-"ഇപ്പോള്‍ വരാമെന്നു പറഞ്ഞിട്ട് എത്റ നേരമായി ഞാന്‍ കത്തു
നില്ക്കുന്നു"
അവര്‍ ചിരിച്ചുകൊണ്ട് ജീവിതത്തിലെക്ക് മെല്ലെ നടന്നു നീങ്ങി....